nsmghs

കൊല്ലം: കൊട്ടിയം പൗരവേദിയുടെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഗൈഡൻസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടിയം എൻ.എസ്.എം.ജി.എച്ച്.എസിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെമിനാർ നടത്തി. 'എസ്.എസ്.എൽ.സി പഠനവും, ഉപരി പഠനവും, തൊഴിൽ സാദ്ധ്യതകളും' എന്ന വിഷയത്തിൽ കരിയർ ഗൈഡും, ഇന്റർനാഷണൽ ലൈഫ് സ്കിൽ പരിശീലകനുമായ സന്തോഷ്‌ ഭാസ്കർ ക്ലാസ് നയിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ (കരിയർ ഗൈഡൻസ് വിഭാഗം) ആർ. അശോകൻ ഉദ്ഘാടനം നിർവഹിച്ചു. പൗരവേദി സെക്രട്ടറി അജീഷ് പാറവിള, ഹെഡ്മിസ്ട്രസ് ആൻ ജൂഡിത് ലത, മോഹനൻ പിള്ള, നിസാർ, അനിൽകുമാർ, പ്രശാന്ത്, ക്ലമന്റ് ലോറൻസ്, ജെസ്മിൻ എന്നിവർ സംസാരിച്ചു.