ss

കൊല്ലം: എസ്.പി​യായി​ സ്ഥാനക്കയറ്റം ലഭി​ച്ച കൊല്ലം സിറ്റി അഡിഷണൽ എസ്.പി സോണി ഉമ്മൻ കോശിക്ക് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്ര അയപ്പ് നൽകി. ഡി.എച്ച്.ക്യു കോൺഫറൻസ് ഹാളിൽ നടന്ന യോഗം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എൻ. അനിൽകുമാർ അദ്ധ്യക്ഷനായി. സിറ്റി പൊലീസ് കമ്മി​ഷണർ വിവേക് കുമാർ മുഖ്യപ്രഭാഷണവും എ.സി.പിമാരായ സക്കറിയ മാത്യു, എ.പ്രദീപ് കുമാർ, എ.അബ്ദുൾ വഹാബ്, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി, പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, എസ്.പി.സി നോഡൽ ഓഫീസർ എസ്.ഐ.രാജേഷ്, സൈക്കോളജിസ്റ്റ് ജെഫ്രി തുടങ്ങിയവർ സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി സി.വിമൽ കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി.രഞ്ജിത്ത് നന്ദിയും പറഞ്ഞു.