photo
എസ്.എൻ.ഡി.പിയോഗം 3308 അരീയ്ക്കൽ ശാഖയിൽ പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര പുനലൂർ യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പിയോഗം 3308-ാം നമ്പർ അരീയ്ക്കൽ ശാഖയിൽ പണികഴിപ്പിച്ച ഗുരുദേവ ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠിക്കാനുള്ള ഗുരുദേവ പഞ്ചലോഹ വിഗ്രഹവും വഹിച്ച് കൊണ്ടുള്ള ഭക്തി സാന്ദ്രമായ ഘോഷയാത്ര നടന്നു.പുനലൂർ യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ശാഖ ഭാരവാഹികൾക്ക് പഞ്ചലോഹ വിഗ്രഹം കൈമാറി കൊണ്ട് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു,യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ, ഡി.ബിനിൽകുമാർ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ,അരീയ്ക്കൽ ശാഖ പ്രസിഡന്റ് പി.ശ്രീനിവാസൻ, സെക്രട്ടറി വി.രമേശൻ, ഐക്കരക്കോണം ശാഖ പ്രസിഡന്റ് എസ്.മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ടൗൺ ശാഖയിലെ ഗുരുക്ഷേത്രം,അടുക്കളമൂല, കരവാളൂർ, മാവിള ശ്രീആയിരവല്ലി ക്ഷേത്രം ,കൊച്ചുകുരുവിക്കോണം, അഗസ്ത്യക്കോട് തുടങ്ങിയ ഗുരുദേവ ക്ഷേത്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം താലപ്പൊലി, മുത്തുക്കുടകൾ,വാദ്യമേളങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ വിഗ്രഹ ഘോഷയാത്ര അരീയ്ക്കൽ ഗുരുക്ഷേത്രത്തിൽ എത്തിച്ചേർന്നു., ഇന്ന് പുലർച്ചെ 4നും 4.30നും മദ്ധ്യേയുള്ള ശുഭമുഹൂർത്തിൽ ക്ഷേത്രം തന്ത്രി ത്യാഗരാജന്റെ മുഖ്യകാർമ്മികത്വത്തിൽ ശിവഗിരി മഠത്തിലെ വിശാലാനന്ദ സ്വാമികൾ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും.തുടർന്ന് രാവിലെ 8ന് സ്വാമി വിശാലാനന്ദയുടെ ആത്മീയ പ്രഭാഷണം നടക്കും. 9ന്ചേരുന്ന പൊതുസമ്മേളനത്തിൽ വച്ച് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഗുരുദേവ ക്ഷേത്രം നാടിന് സമർപ്പിക്കും.ശാഖ പ്രസിഡന്റ് പി.ശ്രീനിവാസൻ അദ്ധ്യക്ഷനാകും.