rotary
എഴുകോൺ റോട്ടറി ക്ലബും കുണ്ടറ എൽ.എം.എസ് ഹോസ്പിറ്റലും കേരളകൗമുദിയും ചേർന്ന് ഗവ.ടെക്നിക് സ്ക്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : റോട്ടറിയുടെ "സത്‌രംഗി" പദ്ധതിയുടെ ഭാഗമായി എഴുകോൺ റോട്ടറി ക്ലബ് ഗവ.ടെക്നിക് സ്ക്കൂളിൽ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് വി.വേലപ്പൻ നായർ അദ്ധ്യക്ഷനായി. സത് രംഗി ഡസ്ട്രിക്ട് ചെയർപേഴ്സൻ ഡോ.മീരാ ജോൺ ഡാനിയേൽ, റോട്ടറി അസി.ഗവർണർ അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, കുണ്ടറ എൽ.എം.എസ് ഹോസ്പ്പിറ്റൽ പി.ആർ.ഒ അലക്സ് കെ.ജോൺ, ടെക്നിക്കൽ സ്ക്കൂൾ സൂപ്രണ്ട് ഇൻ ചാർജ്ജ് ജി.ഉമ്മച്ചൻ, കെ.രാജേന്ദ്രപ്രസാദ്, ഡോ.ജി.സഹദേവൻ, വി.പ്രകാശ് എന്നിവർ സംസാരിച്ചു. എഴുകോൺ റോട്ടറി ക്ലബ്, കുണ്ടറ എൽ.എം.എസ് ഹോസ്പിറ്റൽ, കേരളകൗമുദി എന്നിവർ സംയുക്തമായാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ക്യാമ്പിന്റെ ഭാഗമായി ഉണ്ണിക്കൃഷ്ണപ്പിള്ളയ്ക്ക് എഴുകോൺ റോട്ടറി ക്ലബ് ഏർപ്പടുത്തിയ മെഡിക്കൽ സഹായം ഡോ. മീരാജോൺ കൈ മാറി.