എഴുകോൺ : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കൊട്ടാരക്കര നിയോജകമണ്ഡലം സമ്മേളനം എഴുകോണിൽ നടന്നു. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 30 ലേറെ മാസമായി പെൻഷൻകാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുകയും ക്ഷാമാശ്വാസം ആറു ഗഡുവിൽ ഒന്ന് പോലും നൽകാതിരിക്കുകയും ചെയ്യുന്നത് ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിസെപ്പിന്റെ പേരിൽ ചികിത്സാ അലവൻസ് നഷ്‍ടപ്പെട്ട പെൻഷൻകാർക്ക് ആശുപത്രിയിൽ നേരിടുന്ന അവഗണന ഉന്നത സമിതി അന്വേഷിക്കണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് എൻ. മദനമോഹൻ അദ്ധ്യക്ഷനായി. എഴുകോൺ നാരായണൻ എക്സ്. എ.എൽ.എ, ഡി.സി.സി സെക്രട്ടറി സവിൻ സത്യൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയപ്രകാശ് നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് ബിജു എബ്രഹാം, മധുലാൽ, കനകദാസ്, ബി.അനിൽകുമാർ, എസ്.കൃഷ്ണകുമാർ,സി.ആർ. രാധാകൃഷ്ണപിള്ള,സി.നിർമല എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംഘടനാ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. എൻ. ഭരതൻ അദ്ധ്യക്ഷനായി. എച്ച്.മാര്യത്ത് ബീവി, ജി. രാമചന്ദ്രൻ പിള്ള, ആർ. മധു, എസ്. യോഗീദാസ്,കെ. ഉഷേന്ദ്രൻ , എം. അബ്ദുൽ ഖാദർ, ആർ. ഗണേശൻ,സൈമൺ കെ.എബ്രഹാം, പ്രദീപ് താമരക്കുടി, ജെ. വിജയകുമാർ,കോട്ടാത്തല വിജയൻ പിള്ള, കെ.ഇന്ദിര എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.ഭരതൻ(പ്രസിഡന്റ്), ബി.വിജയകുമാർ, ജെ.വിജയകുമാർ, ജോൺസൻ ഡാനിയേൽ(വൈസ് പ്രസിഡന്റുമാർ), സി.ആർ. രാധാകൃഷ്ണപിള്ള (സെക്രട്ടറി), പി.വൈ.സാമൂവൽ,ആർ.ബാബു, സി.നിർമല(ജോ. സെക്രട്ടറിമാർ), എസ്.യോഗീദാസ് (ട്രഷറർ), ജെ.ലീന(വനിതാ ഫോറം പ്രസിഡന്റ്), എൻ. റംലാബീവി(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.