
കൊല്ലം: അഖിലേന്ത്യ ഐക്യ മഹിളാ സംഘം ജില്ലാ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ലൈല സലാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ. സിസിലി പതാക ഉയർത്തി. ബാബു ദിവാകരൻ,കെ. സിസിലി, മുംതാസ്, കെ.എസ്. വേണുഗോപാൽ, ജസ്റ്റിൻ ജോൺ, സി.പി. സുധീഷ് കുമാർ, ലീലാമ്മ, സോഫിയ സലാം, സുഭദ്രമ്മ, ബീന കൃഷ്ണൻ, വിഷ്ണുമോഹൻ, സുനിതബിജു, ജയലക്ഷ്മി, രാജി എന്നിവർ സംസാരിച്ചു. മുൻകാല പ്രവർത്തകരായ റോസമ്മ ജോൺസൺ, ശാന്തമ്മ, തങ്കമണി, സുധർമ എന്നിവരെ എ.എ. അസീസ് ആദരിച്ചു. ജില്ലാ പ്രസിഡന്റായി ജയലക്ഷ്മിയെയും ജനറൽ സെക്രട്ടറിയായി കെ. രാജിയെയും സമ്മേളനം തിരഞ്ഞെടുത്തു.