ഓടനാവട്ടം: സ്വകാര്യ സ്കൂൾ ബസ് തട്ടി അദ്ധ്യാപകനും മുൻ സൈനികനുമായ കട്ടയിൽ പയറ്റുവിള മേലതിൽ വീട്ടിൽ വി.ചന്ദ്രബാബുവിന് പരിക്ക്. 7ന് രാവിലെ 8മണിയോടെ മുട്ടറ ഗവ. സ്കൂളിന് സമീപമായിരിന്നു സംഭവം. എഴുകോൺ അമ്പലത്തുംകാല സെന്റ് ജോർജ് സ്കൂൾ അദ്ധ്യാപകനായ ഇദ്ദേഹം തന്റെ ബന്ധുവായ രണ്ടാം ക്ലാസുകാരനുമായി സ്കൂളിലേക്ക്
ബുള്ളറ്റിൽ പോകും വഴിക്കായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇദ്ദേഹം
ഒപ്പമുണ്ടായിരുന്ന കുട്ടിയെ കൈ കൊണ്ട് സംരക്ഷിച്ചതിനാൽ കുട്ടിക്ക് പരിക്കില്ല. മിയ്യണ്ണൂർ ഡൽഹി പബ്ലിക് സ്കൂളിന്റെ ബസ് നിറുത്താതെ പോവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഓടികൂടിയ പ്രദേശ വാസികൾ ഉടൻ തന്നെ ചന്ദ്രബാബുവിനെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പരാതിയെ തുടർന്ന് പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.