കൊല്ലം: തെക്കേവിള എസ്.എൻ.വി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിലുള്ള മൂന്നാമത്തെ ബാച്ച് സൗജന്യ പി.എസ്.സി പരിശീലന ക്ലാസ് 17ന് ആരംഭിക്കും. 20 ഞായറാഴ്ചകളിലായി രാവിലെ 10 മുതൽ 1 വരെയാണ് ക്ലാസ്. പി​.എസ്.സി​ പരിശീലന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. 17 ന് രാവിലെ 10ന് എസ്.എൻ എഡ്യുക്കേഷൻ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ജ്യോതി അദ്ധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.റഷീദ് സംസാരി​ക്കും. ജി.ആർ.കൃഷ്ണകുമാറാണ് കോഴ്സ് കോ ഓർഡിനേറ്റർ. ഫോൺ​: 9447717668, 9645545075.