തങ്കശേരി: നവീകരണചിനായി കാവൽ- ബിഷപ്പ് ഹൗസ് റോഡ് മൂന്ന് മാസം മുമ്പ് കുത്തിയിളക്കി മെറ്റൽ നിരത്തിയെങ്കിലും ടാറിംഗ് അനന്തമായി നീളുന്നത് യാത്ര ദുരിതത്തിലാമാക്കി. സൈക്കിൾ ഉൾപ്പെടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് ഏറെ വലയുന്നത്. കൂർത്ത മെറ്റലുകളിൽ കയറി വാഹനങ്ങൾ പഞ്ചറാവുന്നതും നിത്യസംഭവമാണ്.
ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ 16 നകം ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ നമ്പർ എന്നിവ സഹിയം മയ്യനാട്, കുണ്ടറ, പടപ്പക്കര എന്നിവിടങ്ങളി ലെഫിഷറീസ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തണം. കഴിഞ്ഞ വർഷത്തെ സമ്പാദ്യ ആശ്വാസ പദ്ധതിയിൽ ചേർന്ന് വിഹിതം അടച്ചവർക്ക് രജിസ്ട്രേഷൻ ഉള്ളതിനാൽ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ല.
മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷ്വറൻസ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ എഫ്.ഐ.എം.എസിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ലഭിക്കൂ. 10 ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മയ്യനാട് ഫിഷറീസ് ഓഫീസർ രജിത് അറിയിച്ചു. ഫോൺ: 9497715521.