തഴവ :ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ഒളിച്ചോടുവാനുള്ള നാടകമാണ് നവകേരള സദസെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തഴവ പതിനെട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ മറ്റൊരു പതിപ്പാണ് പിണറായി. ജാതീയതയും വിഭാഗീയതയും സൃഷ്ടിച്ച് വോട്ട് നേടുന്ന നിലവാരമില്ലായ്മയെ ജനം തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു. സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് അനുശോചനം അർപ്പിച്ചാണ് രമേശ് പ്രസംഗം അവസാനിപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എ.റെഷീദ് ആദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം. എൽ. എ, യു. ഡി .ഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെ .പി. സി .സി നേതാക്കളായ ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ , എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.കെ .എ. ജവാദ്, ബി .എസ്.വിനോദ്, ഡി. സി. സി ഭാരവാഹികളായ ടി.തങ്കച്ചൻ, മുനമ്പത്ത് വഹാബ്, കബീർ എം.തീപ്പുര, എം.ഷൗക്കത്ത്, മണ്ഡലം പ്രസിഡന്റ് തഴവ ബിജു, എ.എ.അസീസ്, ബിജു പഞ്ചാജന്യം, കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡന്റ് സി. ഒ. കണ്ണൻ , എം. എ .ആസാദ് പഞ്ചായത്ത് അംഗങ്ങളായ തൃദീപ്, നിസാ , റാഷിദ് ,എ. വാഹിദ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ. ഷെഹനാസ് , രഞ്ജിത്ബാബു , ആർ. എസ്. കിരൺ എന്നിവർ സംസാരിച്ചു.