ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ ഭിന്നശേഷി കുട്ടികളുടെ കലോത്സവം വർണ്ണശലഭം -2023 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി​. ദിജു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി അദ്ധ്യക്ഷത വഹിച്ചു. വർണശലഭം കോ ഓർഡിനേറ്റർ പ്രമോദ് കാരംകോട്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീവ് കുമാർ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ലീലാമ്മ ചാക്കോ, സന്തോഷ്‌, മീര ഉണ്ണി, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിന്ധു ഉദയൻ ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് താര ദമ്പതികളായ കല്ലുവാതുക്കൽ സജി- പാർവതി, മിമിക്രി താരങ്ങളായ ഷെബീബ് സജ്ജാദ്, പ്രദീപ്‌ വൈഗ എന്നിവരെ ആദരിച്ചു.