പോരുവഴി :കൊട്ടാരക്കര വുമൺ സെൽഫ് ഡിഫൻസ് ടീമിന്റെയും ശാസ്താംകോട്ട ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കെ.എസ്.എം ഡി.ബി കോളേജിലെ എൻ.എസ്.എസ് വനിത വോള ണ്ടിയർമാർക്കായി ബോധവത്കരണ ക്ലാസും സ്വയം പ്രതിരോധ മാർഗങ്ങളുടെ പരിശീലനവും നടത്തി. വുമൺസ് സെൽഫ് ഡിഫൻസ് ടീം എസ്.ഐ ലീലമ്മ ഉദ്ഘാടനം ചെയ്തു..ജനമൈത്രി പൊലീസ് സി. ആർ. ഒ എസ്. ഐ ഷാജഹാൻ, ബീറ്റ് ഓഫീസർ ഷോബിൻ വിൻസെന്റ്, പൊലീസ് ഓഫീസർ ഹസീന, ജാഗ്രത സമിതി അംഗം എസ്. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.