മൈനാഗപ്പള്ളി : ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെയും തിരുവല്ല ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4.30 വരെ ഗ്രാമ പഞ്ചായത്ത് അംഗം നൗഫലിന്റെ വസതിയിൽ നടക്കുന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്യും.