കുണ്ടറ: നെടുമ്പായിക്കുളം സെന്റ്. മേരിസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് വികാരി ഫാ. മാത്യു തോമസ് പട്ടാഴിയുടെ നേതൃത്വത്തിൽ, യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് കഴിഞ്ഞദിവസം രാവിലെ 7ന് ആറുമുറിക്കട എൻ.എസ് ടർഫിൽ സന്തോഷ് ട്രോഫി ടീം അംഗമായിരുന്ന ഹരി പോത്തൻ ഉദ്ഘാടനം ചെയ്തു. പെരുമ്പുഴ, കല്ലട, മഞ്ഞക്കാല, പോരുവഴി, കുണ്ടറ, നല്ലില, പെരിനാട്, ശൂരനാട്,പുത്തൂർ, മണപ്പള്ളി, പോരുവഴി, നടുത്തേരി , തലവൂർ, ചിറ്റയം,തേവലക്കര, എന്നിവിടങ്ങളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. ഫൈനലിൽ പുത്തൂർ എം.ജി.ഒ.സി.വൈ.എം ജേതാക്കളായി. നെടുമ്പായിക്കുളം സൈന്റ് മേരീസ് ഒ.സി.വൈ.എം റണ്ണറപ്പായി