കുണ്ടറ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഗ്രാമ ശാസ്ത്ര ജാഥയുടെ ജില്ലാതല ഉദ്ഘാടനം ചിറ്റുമലയിൽ ജില്ലാ പഞ്ചായത്ത് അംഗം സി. ബാൾഡുവിൻ നിർവഹിച്ചു. കുണ്ടറ മേഖല പ്രസിഡന്റ് കുഞ്ഞുമോൻ, സെക്രട്ടറി ജോൺസൺ അസിസി എന്നിവർ സംസാരിച്ചു. ജാഥ ഇന്നും നാളെയും കുണ്ടറയിൽ പര്യടനം നടത്തും.