pp

കുണ്ടറ: വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ലിംഗവിവേചനം അവസാനിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേൾഡ് കാമ്പയിനിന്റെ ഭാഗമായി കേരളപുരം ജി.എച്ച്.എസിലെ വിദ്യാർത്ഥികൾ കേരളപുരം ജംഗ്ഷനിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. കേരളപുരം എസ്.ആർ.സി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.ഹെഡ്മിസ്ട്രസ് മിനി, പി.ടി.എ പ്രസിഡന്റ് ജെയ്സൺ, വൈസ് പ്രസിഡന്റ് അൻസാർ, എൽ.പി അദ്ധ്യാപകരായ ശൈലജ, വിജി, സബിത, വിനീത, ടിനി, സിന്ധു, അശ്വതി, രമ്യ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.