കൊല്ലം: കാഴ്ചയുടെ വർണവിസ്മയമൊരുക്കി എയർഷോ. വ്യോമസേനയുടെ നേതൃത്വത്തിൽ നാല് സാരംഗ് ഹെലികോപ്ടറുകളാണ് ജലമാമാങ്കം കാണാനെത്തിയവരിൽ അത്ഭുതം നിറച്ച് എയർഷോ അവതരിപ്പിച്ചത്.
2.30ന് ആരംഭിച്ച എയർഷോ 15 മിനിറ്റ് കാണികളെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചു.
ആശ്രാമം മൈതാനത്ത് നിന്നാരംഭിച്ച എയർഷോ ജലോത്സവം നടക്കുന്ന അഷ്ടമുടി കായിലിന് മുകളിലൂടെ നടത്തിയ അഭ്യാസപ്രകടനങ്ങൾക്ക് ശേഷം ആശ്രാമം മൈതാനത്ത് തിരിച്ചെത്തിയതോടെയാണ് എയർഷോയ്ക്ക് സമാപനമായത്.