കരുനാഗപ്പള്ളി: ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി ചിറ്റുമൂലനാസർ നയിക്കുന്ന പതാക ജാഥക്ക് ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി തൊടിയൂർ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികൾ ഒന്നിച്ച് സമര രംഗത്ത് വരണമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ചിറ്റുമൂല നാസർ അഭിപ്രായപ്പെട്ടു.യോഗത്തിൽ റീജണൽ പ്രസിഡന്റ് മുടിയിൽ മുഹമ്മദ് കുഞ്ഞ് അദ്ധ്യക്ഷനായി. ചവറ ഹരീഷ് കുമാർ, ആർ.ജയകുമാർ, ബാബു അമ്മവീട്, ബിന്ദു വിജയകുമാർ, ഓച്ചിറ സത്താർ ,എം നിസാർ, ഷാജി കൃഷ്ണൻ, രമേഷ് ബാബു, ബിനു , സുനിൽ കൈലാസം, സുരേഷ് ബാബു, തുളസീധരൻ, കൃഷ്ണപിള്ള, ശകുന്ദള അമ്മവീട്, സബീർ, ഷഹാർ എന്നിവർ സംസാരിച്ചു.