photo
കരുനാഗപ്പള്ളി താലൂക്കിലെ ഗ്രന്ഥശാലകളിൽ ആരംഭിക്കുന്ന ഹെൽപ്പ് ഡെസ്കുകളുടെ താലൂക്ക് തല ഉദ്ഘാടനം സെക്രട്ടറി വി വിജയകുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി, ചവറ അസംബ്ളി മണ്ഡലങ്ങളിൽ 19ന് എത്തുന്ന നവ കേരള സദസിൽ പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്കുകൾ താലൂക്കിലെ ഗ്രന്ഥശാലകളിൽ പ്രവർത്തനം തുടങ്ങുന്നു. ഇതിന്റെ താലൂക്ക് തല ഉദ്ഘാടനം കരുനാഗപ്പള്ളി പുള്ളിമാൻ ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി. പി. ജയപ്രകാശ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. , താലൂക്ക് ഡെപ്യുട്ടി തഹസിൽദാർ ആർ. അനീഷ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഗ്രന്ഥശാല സെക്രട്ടറി നാസർ സ്വാഗതം പറഞ്ഞു. താലൂക്ക് എക്സിക്യുട്ടീവ് കമ്മിറ്രി അംഗം എം .സുരേഷ് കുമാർ, നേതൃസമിതി കൺവീനർമാരായ എ. സജീവ്, പി. ബ്രൈറ്റ്സൺ തുടങ്ങിയവർ പങ്കെടുത്തു. മുഴുവൻ ഗ്രന്ഥശാലകളിലും ഡിസംബർ12 മുതൽ പരാതികൾ തയ്യാറാക്കി നൽകാനുള്ള ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം 150 ഓളം ഗ്രന്ഥശാലകളിൽ സജീവമാകും.എല്ലാ ഗ്രന്ഥശാലകളും പ്രചരണ ബോർഡ് സ്ഥാപിക്കുന്നതുൾപ്പടെയുള്ള പ്രചരണ പ്രവർത്തനങ്ങളും ഏറ്റെടുക്കും.15 ന് കരുനാഗപ്പള്ളി സിവിൽ സ്റ്റേഷനു മുമ്പിൽ സജ്ജമാക്കിയ നവകേരള സ്‌ക്വയറിൽ വിപുലമായ സാംസ്കാരിക സംഗമം സംഘടിപ്പിക്കും. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ മുഖ്യപ്രഭാഷണം നടത്തും.18 ന് വൈകിട്ട് എല്ലാ ഗ്രന്ഥശാലകളിലും നവകേരളദീപങ്ങൾ തെളിക്കും.