 
ചവറ : തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് മാനേജ് മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന പാലക്കൽ മുസ്ലിം എൽ.പി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 3ന് നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതൊടാനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനാകും. മുൻ മന്ത്രി ഷിബു ബേബി ജോൺ മുഖ്യ പ്രഭാഷണം നടത്തും. ചാലിയത്ത് മുസ്ലിം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന പി.എം.എൽ.പി.എസ്, ഐ.ഐ.യു.പി.എസ് എന്നീ സ്കൂളുകളിൽ നിന്ന് വിവിധ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾക്കും ജില്ലാ സബ്‌ജില്ലാതല കലോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കും ചടങ്ങിൽ പ്രതിഭാ അവാർഡുകൾ നൽകും. അതോടൊപ്പം പാലക്കൽ മുസ്ലിം സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരെയും ജില്ലയിലെ മികച്ച നൂൺ മീൽ ഓഫീസറെയും ചടങ്ങിൽ ആദരിക്കും. ചാലിയത്ത് മുസ്ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ യു.എ.ബഷീർ, ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ബാദറുദ്ധീൻ കൈമവീട്, സാധുസഹായ സമിതി കൺവീനർ സലീം കാക്കോന്റെയ്യത്ത് , കൗൺസിൽ സെക്രട്ടറി ഇബ്രാഹിം കുഞ്ഞ്, തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു, കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജി.മുരളീധരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധസാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ ആൻഡ് സ്കൂൾ കമ്മിറ്റി കൺവീനർ സലിം പേരാട്ട്, സെക്രട്ടറി അഡ്വ.തേവലക്കര ബാദുഷ എന്നിവർ അറിയിച്ചു.