mannam

കൊല്ലം: കഥയെഴുത്തിലും പത്രപ്രവർത്ത രംഗത്തും വേറിട്ട ശൈലിയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ പ്രഭാകരൻ പുത്തൂരിനെ മലയാളിക്കൊരിക്കലും മറക്കാനോ മാറ്റിനിറുത്താനോ കഴിയില്ലെന്ന് മുൻ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

മന്നം സാംസ്കാരിക സമിതിയുടെ അഞ്ചാമത് മന്നം പ്രതിഭാ പുരസ്കാരം പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായ പ്രഭാകരൻ പുത്തൂരിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമിതി പ്രസിഡന്റ് ആർ.ഹരിഹരൻ അദ്ധ്യക്ഷനായി. കെ.ഗോപകുമാർ, ജി.ആർ.കൃഷ്ണകുമാർ, ടി.എൻ.രാജേന്ദ്രൻ, കെ.പി.രാമചന്ദ്രൻ, ആർ.രാജീവ് കുമാർ എന്നിവർ സംസാരിച്ചു. കെ.സി.രാജൻ, കൊട്ടിയം സുധീശൻ, പെരിനാട് മോഹൻ, ചവറ ഗോപകുമാർ, വടക്കേവിള ശശി തുടങ്ങിയ പ്രമുഖ വ്യക്തികളും പ്രഭാകരൻ പുത്തൂരിനെ ആദരിക്കാൻ എത്തിയിരുന്നു. ചെറുകഥാ മത്സര വിജയികളായ ഹരിത മനോജ്, അമിത, പ്രിയ എന്നിവർക്കുള്ള ഉപഹാരങ്ങളും ചെന്നിത്തല വിതരണം ചെയ്തു.