
പടി. കൊല്ലം: കന്നിമേൽ ചേരി ആലാട്ടുകാവ് നഗർ - 98ൽ ചന്ദ്രത്തിൽ (ശ്രീലകം) പരേതനായ പി.ബാലകൃഷ്ണൻ നായരുടെ ഭാര്യ (റിട്ട. പോസ്റ്റ് മാസ്റ്റർ) പി.ശാന്തമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: എസ്.ഗീതാകുമാരി (ജില്ലാ ഓഫീസർ, വനിതാ ശിശു വികസന വകുപ്പ്, ഇടുക്കി), എസ്.ലതാകുമാരി (സോഫ്ട് വെയർ എൻജിനിയർ, ബംഗളൂരു). മരുമക്കൾ: വി.അനിൽ കുമാർ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), വി.സി.പ്രശാന്ത് (ബിസിനസ് കൺസൾട്ടന്റ്, ബംഗളൂരു). സഞ്ചയനം 17 രാവിലെ 7.30ന്.