jala
ഇടയ്ക്കാട് കുടിവെള്ള പദ്ധതിയുടെ ജലസംഭരണി തകർന്ന നിലയിൽ

ശാസ്താംകോട്ട: ഇടയ്ക്കാട് ബംഗ്ലാവിൽ വെസ്റ്റ് കുടിവെള്ള പദ്ധതിയുടെ സംഭരണ ടാങ്ക് അപകടാവസ്ഥയിൽ.
എബനേസർ സ്‌കൂളിന് സമീപം ജല അതോറിട്ടി നിർമ്മിച്ച ജലസംഭരണി ടാങ്കാണ് അപടക ഭീഷണി ഉയർത്തുന്നത്. ടാങ്കിന്റെ കോൺക്രീറ്റ് പാളികൾ ഇളകി കമ്പികൾ പുറത്തു കാണുന്ന അവസ്ഥയിലാണ്.

അധികൃതർ ഇടപെടുന്നില്ല

ഒന്നരലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കാണിത്. 1982ൽ നിർമ്മിച്ച സംഭരണ ടാങ്ക് കമ്മീഷൻ ചെയ്യാതെയാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പരാതി പറയുന്നു.
പോരുവഴി പഞ്ചായത്തിലെ രണ്ടായിരത്തോളം കുടുംബങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് വേണ്ടി നിർമ്മിച്ച ജലസംഭരണിയുടെ തകർച്ചയിലായിട്ടും അധികൃതർ ശ്രദ്ധിക്കുന്നിലെന്നാണ് നാട്ടുകാരുടെ പരാതി. പള്ളിക്കലാറ്റിൽ നിന്ന് പമ്പ് ചെയ്യുന്ന ജലം മതിയായ ശുചീകരണം നടത്താതെയാണ് കുടിവെള്ളത്തിനായി ജല അതോറിട്ടി പമ്പ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.


അപകടവസ്ഥയിലുള്ള ജലസംഭരണി നവീകരിച്ച് മെച്ചപ്പെട്ട ഫിൽട്ടറ്റേഷൻ സംവിധാനങ്ങൾ സ്ഥാപിക്കണം.

പ്രദേശവാസികൾ