ശാസ്താംകോട്ട: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ നിയോജകമണ്ഡലം പ്രസിഡന്റ് അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി.സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് മുഖ്യപ്രഭാഷണം നടത്തി. വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എ.നസീം ബീവി, അസോസിയേഷൻ ജില്ലാ സെക്രട്ടറി വാരിയത്ത് മോഹൻ കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റമാരായ വൈ.ഷാജഹാൻ, കാരക്കാട്ട് അനിൽ അസോസിയേഷൻ സെക്രട്ടറി കെ.ജി.ജയചന്ദ്രൻ പിള്ള ,അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ചന്ദ്രശേഖരൻ പിള്ള , എ.മുഹമ്മദ് കുഞ്ഞ്,മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ആർ.ഡി. പ്രകാശ്,വർഗീസ് തരകൻ, ആർ.നളിനാക്ഷൻ എന്നിവർ സംസാരിച്ചു.മൈനാഗപ്പള്ളി പുത്തൻചന്തയിൽ നിന്ന് സമ്മേളന നഗരിയിലേക്ക് പ്രകടനം നടന്നു. കുന്നത്തൂർ നിയോജകമണ്ഡലം ഭാരവാഹിളായി അർത്തിയിൽ അൻസാരി (പ്രസിഡന്റ് ),കെ. ജി. ജയചന്ദ്രൻ പിള്ള (സെക്രട്ടറി ), ജോൺ മത്തായി (ട്രഷറർ ),അസുറാബീവി (വനിതാ ഫോറം പ്രസിഡന്റ് ), കെ.സാവിത്രി (വനിതാ ഫോറം സെക്രട്ടറി) എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളെയും സമ്മേളനം തിരഞ്ഞെടുത്തു.