ouir
ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത കേരള പൊലീസ് സ്ക്വാഡിലെ ടീം കരുനാഗപ്പള്ളിക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ ആദരവ്

കരുനാഗപ്പള്ളി: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത കേരള പൊലീസ് സ്ക്വാഡിലെ ടീം കരുനാഗപ്പള്ളിക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കരുനാഗപ്പള്ളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. കരുനാഗപ്പള്ളി എസ്.എച്ച്.ഒ ബിജു, എ.എസ്.എെ ഷാജി മോൻ, സി.പി.ഒമാരായ രാജീവ്‌, ഹാഷിം എന്നിവരെയാണ് ആദരിച്ചത്. ചടങ്ങിൽ സമിതി ഏരിയ സെക്രട്ടറി എം.എസ്.അരുൺ, പ്രസിഡന്റ്‌ എ.എ. ലത്തീഫ്, ട്രഷറർ ശിവൻകുട്ടി, ജില്ലാ കമ്മിറ്റി അംഗം സബിത, ഏരിയ വൈസ് പ്രസിഡന്റ്‌ സ്മിത സന്തോഷ്‌, ഏരിയ കമ്മിറ്റി അംഗങ്ങളായ അശോകൻ ചെന്താര, സഹിൽ പീടികത്തറ, സന്തോഷ്‌ വയലിൽ, ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.