photo
നിർമ്മാണം പൂർത്തിയാകുന്ന കുളക്കട ചെട്ടിയാരഴികത്ത് പാലം

കൊട്ടാരക്കര : കുളക്കടയിൽ കല്ലടയാറിന് കുറുകെ പൂർത്തിയാകുന്ന ചെട്ടിയാരഴികത്ത് പാലം പുതുവർഷ സമ്മാനമായി നാടിന് സമർപ്പിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. നവകേരള സദസ് കഴിഞ്ഞാലുടൻ മന്ത്രി കെ.എൻ.ബാലഗോപാൽ പാലം സന്ദർശിക്കാനെത്തും. തുടർന്ന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് തുടക്കമിടും.

അപ്രോച്ച് റോഡുകളുടെ നിർമ്മാണം

കൊല്ലം- പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം നിർമ്മിക്കുന്നതിനായി കിഫ്ബിയുടെ സഹായത്തോടെ 11.28 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 10.18 കോടിരൂപക്കാണ് കരാർ നൽകിയത്. 130.70 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.50 മീറ്റർ നടപ്പാതയുമുള്ള പാലമാണ് നിർമ്മിച്ചത്. ഇരുകരകളും തമ്മിൽ ബന്ധിപ്പിച്ചിട്ട് ഏറെനാളായി. അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാകാനുണ്ട്. ഇതുകൂടി പൂർത്തിയാക്കിയാൽ പാലം ഉദ്ഘാടനം ചെയ്യാം. അതിന് വലിയ കാലതാമസമുണ്ടാകില്ല. 415 മീറ്റർ നീളത്തിൽ കുളക്കട ഭാഗത്തും 390 മീറ്റർ നീളത്തി മണ്ണടി ഭാഗത്തുമാണ് അപ്രോച്ചു റോഡുകൾ നിർമ്മിക്കുന്നത്. കുളക്കട ഗ്രാമപഞ്ചായത്തിലെ താഴത്തുകുളക്കടയെയും കടമ്പനാട് പഞ്ചായത്തിലെ മണ്ണടിയെയും തമ്മിലാണ് പാലം യോജിപ്പിക്കുന്നത്.

11.28 കോടി രൂപ അനുവദിച്ചു

10.18 കോടിക്ക് കരാ‌ർ

30.70 മീറ്റർ നീളവും 11 മീറ്റർ വീതിയും 1.50 മീറ്റർ നടപ്പാതയും