intuv
ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക സി.ആർ. മഹേഷ് എം.എൽ എ ജാഥാ ക്യാപ്റ്റൻ ചിറ്റു മൂല നാസറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

ഓച്ചിറ: ഐ.എൻ.ടി.യു.സി കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പതാക ജാഥ മുൻ ഐ.എൻ ടി.യു.സി നേതാവ് തീപ്പുര മുഹമ്മദ് കുഞ്ഞ് സ്മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധമായി ഐ.എൻ. ടി.യു.സി സമ്മേളനങ്ങൾ മാറുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു.
സി.ആർ മഹേഷ് എം.എ.എ ജാഥാ ക്യാപ്ടൻ ചിറ്റു മൂല നാസറിന് പതാക കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തൊടിയൂർ രാമചന്ദ്രൻ, ജാഥാ കോ-ഓർഡിനേറ്റർമാരായ ചവറ ഹരീഷ് കുമാർ, ആർ. ജയകുമാർ,ജോസ്, വിമൽ രാജ്, ബി.എസ്.വിനോദ്, അഡ്വ .കെ.എ ജവാദ്, മുടിയിൽ മുഹമ്മദ് കുഞ്ഞ്, കബീർ എം. തീപ്പുര, അയ്യാണിക്കൽ മജീദ്, ആർ.എസ്. കിരൺ, സി.കണ്ണൻ, അൻസാർ എ.മലബാർ, ബി. സെവന്തി കുമാരി തുടങ്ങിയവർ സംസാരിച്ചു.