ഓച്ചിറ: വൃത്തി ഹീനമായ ഓച്ചിറ ടൗണിലെ മാലിന്യക്കൂമ്പാരം വാരി മാറ്റാത്ത പഞ്ചായത്ത് അധികൃതരുടെ നടപടികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഐ എൻ.ടി.യു.സി പ്രവർത്തകരുടെ നേതൃത്വത്തിൽ മാലിന്യം വാരി മാറ്റി. തുടർന്ന് നടന്ന പ്രതിഷേധയോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബി.എസ്.വിനോദ് ഉദ്ഘാടനം ചെയ്തു. പായിക്കുഴി വാർഡ് പ്രസിഡന്റ് സിദ്ദിഖ് അദ്ധ്യക്ഷനായി.
അയ്യാണിക്കൽ മജീദ്, അൻസാർ എ.മലബാർ, കെ.എം.കെ. സത്താർ, അമീൻ മലബാർ, ഓച്ചിറ നവാസ്, കാസിംപിള്ള, അനി, നാസിം തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.