mvd

കൊല്ലം: റോഡിൽ പ്രഭാത നടത്തവും വ്യായാമവും ചെയ്യരുതെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ബോധവത്കരണ ക്യാമ്പയിനുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും ട്രാക്കും രംഗത്തെത്തിയത്.

ഇന്നലെ വെളുപ്പിന് 5ന് ആശ്രാമം മൈതാനത്ത് ആരംഭിച്ച ബോധവത്കരണ ക്യാമ്പയിൻ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എസ്.ബിജു ഉദ്ഘാടനം ചെയ്തു.

കാൽനട യാത്രക്കാർ നടപ്പാത ഉപയോഗിക്കുക, റോഡിന്റെ കാര്യേജ് വേയിൽ നടത്തവും വ്യായാമവും പാടില്ല, വെളിച്ചം കുറവുള്ളപ്പോൾ ഇളം നിറത്തിലുള്ള വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.

ജോ. ആർ.ടി.ഒ ശരത്ത് ചന്ദ്രൻ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രാംജി.കെ.കരൻ, ദിലീപ് കുമാർ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ലീജേഷ്, നജ്മൽ, അനീഷ്, റോബിൻ, ജയകുമാർ, ഷുക്കൂർ എന്നിവർ നേതൃത്വം നൽകി. ട്രാക്ക് വോളണ്ടിയർമാരും പങ്കെടുത്തു.