ശാസ്താംകോട്ട : ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ലഹരി വിരുദ്ധ ബോധവത്കരണം, കുറ്റകൃത്യങ്ങളിൽ പെടാതിരിക്കൽ, ശുചിത്വം എന്നിവയ്ക്കായിട്ടാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ചവറ ഗവ.കോളേജിലെ ഹിന്ദി അദ്ധ്യാപകൻ ഡോ.ജി.ഗോപകുമാർ ക്ലാസ് നയിച്ചു. എസ്.ഐ ഷാജഹാൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ഷോബിൻ വിൻസന്റ്, ലഹരി മുക്ത ഗ്രാമം കോ ഓഡിനേറ്റർ എസ്.ദിലീപ് കുമാർ, പൊലീസ് ഓഫീസർ സത്താർ, അദ്ധ്യാപകൻ ശിവൻ പിള്ള എന്നിവർ പങ്കെടുത്തു.
അതിഥി തൊഴിലാളികൾ കൂട്ടത്തോടെ താമസിക്കുന്ന ലോഡ്ജുകൾ, വീടുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് തുടർന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. സിനിമ പറമ്പിൽ ബോധവത്കരണ പരിപാടിയിൽ നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്തു.