കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി 151ാം നമ്പർ ആനക്കോട്ടൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ആനക്കോട്ടൂർ എൻ.എസ്.എസ്. കരയോഗ മന്ദിരത്തിന് സമീപം സിദ്ധനർ കുടുംബ സംഗമം നടന്നു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പാത്തല രാഘവൻ സംഗമം ഉദ്ഘാടനം ചെയ്തു. നെടുവത്തൂർ സത്യൻ അദ്ധ്യക്ഷനായി. പുലമൺ രാഘവൻ മുഖ്യപ്രഭാഷണം നടത്തി. തമ്പി ആനക്കോട്ടൂർ, സോമൻ, നെടുവത്തൂർ സുരേഷ്, കുഞ്ഞുമോൻ, ലാൽ, സുഭദ്ര, ലത, സതി, പ്രതീപ് എന്നിവർ സംസാരിച്ചു.