arst

കൊല്ലം: യുവാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊറ്റങ്കര പേരൂർ അനീസ് മൻസിലിൽ അനീസാണ് (22) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.

കിളികൊല്ലൂർ സ്വദേശിയായ സെയ്ദിന്റെ സഹോദരനും അനീസും തമ്മിലുണ്ടായിരുന്ന വാക്കുതർക്കത്തെ കുറിച്ച് സെയ്ദ് കഴിഞ്ഞ ശനിയാഴ്ച രാത്രി കുറ്റിച്ചിറ വയൽ ഭാഗത്ത് വച്ച് അനീസിനോട് ചോദിച്ചു. ഇതിന്റെ വിരോധത്തിൽ അനീസ് സെയ്ദിനെ തറയിൽ കിടന്ന കോൺക്രീറ്റ് കല്ലുകൊണ്ട് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.

പരാതിയെ തുടന്ന് പ്രതിയെ പിടികൂടുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനീസിനെതിരെ മുമ്പ് കാപ്പ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കിളികൊല്ലൂർ ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ സുകേഷ്, സി.പി.ഒ ശ്യാംശേഖർ, ബിജീഷ്, വിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.