പുനലൂർ: അയ്യാഗുരു സേവ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തൈക്കാട് അയ്യാ ഗുരുസ്വാമികളുടെ ജയന്തി ആഘോഷം 22ന് രാവിലെ 9 മുതൽ മാത്ര ഐ.ടി.സിയിൽ വച്ച് വിവിധ പരിപാടികളോടെ നടത്താൻ സ്വാഗതസംഘ രൂപികരണ യോഗം തിരുമാനിച്ചു. സേവ കേന്ദ്രം ചെയർമാൻ പി.ആർ.അർജ്ജുനൻ പിള്ള സ്വാഗതസംഘ യോഗം ഉദ്ഘാടനം ചെയ്തു. കോ-ഓഡിനേറ്റർ എം.എസ്.ഉദയൻ അദ്ധ്യക്ഷനായി. പി.രാമസ്വാമി പിള്ള മുഖ്യപ്രഭാഷണം നടത്തി.ഗുരുജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് അയ്യാ ഗുരു ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തും. സ്വാഗതസംഘം ഭാരവാഹികളായി പി.അർജ്ജുനൻ പിള്ള(ചെയർമാൻ),കെ.സി.അശോക് കുമാർ, അഡ്വ.എസ്.ആർ.സുരേന്ദ്രൻ പിള്ള(വൈസ് ചെയർമാൻ),എം.എസ്.ഉദയൻ( ജനറൽ കൺവീനർ), ബിന്ദു അർജജുൻ, എസ്.ഹരിഹരൻ പിള്ള(ജോ.കൺവീനർമാർ) എന്നിവർ അടങ്ങിയ വിവിധ സബ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു.