കൊല്ലം: നവകേരള സദസിന് മുന്നോടിയായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചാത്തന്നൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന വോളിബാൾ മത്സരം ഇന്ന് വൈകിട്ട് 4ന് ചാത്തന്നൂർ ഇസിയാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ദിജു അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യപ്രഭാഷണം നടത്തും.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, മുൻ വോളിബാൾ താരം ഷാജഹാൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സജീവ് കുമാർ, ഷൈനി ജോയ്, അമൽചന്ദ്രൻ, ജില്ലാ വോളിബാൾ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ബിജു തുടങ്ങിയവർ പങ്കെടുക്കും.വൈകിട്ട് 4ന് അണ്ടർ 14 മത്സരത്തിൽ കൊല്ലം ജില്ലാ ടീമും ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ടീമും ഏറ്റുമുട്ടും. വൈകിട്ട് 6ന് അണ്ടർ 21 വിഭാഗത്തിൽ കൊല്ലം ജില്ലാ ടീമും പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് ടീമും തമ്മിൽ മത്സരം നടക്കും.