കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിൽ കോടികളുടെ വികസനം വരുന്നു. വിദ്യാലയവും ആരോഗ്യകേന്ദ്രവും മെച്ചപ്പെട്ട സൗകര്യങ്ങളിലേക്ക് മാറും. റോഡുകളും കുളങ്ങളുമടക്കം നവീകരിക്കാനുമായി മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി കോടികളുടെ പദ്ധതികൾക്ക് ഭരണാനുമതിയായി. ചില പദ്ധതികളുടെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. മറ്റുള്ളവ ഉടൻ തുടങ്ങും.
ആരോഗ്യ കേന്ദ്രം ഉഷാറാകും!
കോട്ടാത്തലയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് അപര്യാപ്തതകൾ ഏറെയാണ്. മെച്ചപ്പെട്ട കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളുമില്ലാത്തത് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തെ പിന്നോട്ടടിച്ചുവരികയാണ്. നൂറുകണക്കിന് രോഗികളാണ് ഇവിടെ ദിവസവും ചികിത്സ തേടിയെത്തുന്നത്. ആരോഗ്യ കേന്ദ്രത്തിന് മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായി ഒന്നരക്കോടി രൂപയാണ് അനുവദിച്ചത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതിയുടെ നിർമ്മാണ ജോലികൾ ഉടൻ തുടങ്ങും.
വിദ്യാലയ മുത്തശ്ശിക്ക് ഹൈടെക് കെട്ടിടം
കോട്ടാത്തല ഗവ.എൽ.പി സ്കൂളിലെ ഓടുമേഞ്ഞ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒരു കോടി രൂപ അനുവദിച്ചു. ഇതിന്റെ നിർമ്മാണ ജോലികളും ഉടൻ തുടങ്ങും. പെരുംകുളം ഗവ.പി.വി.എച്ച്.എസ്.എസിന് ഒരു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിച്ചത് അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു.
മറ്റ് വികസന പദ്ധതികൾ
1) താമരക്കുടി ഗവ.ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ഒന്നര കോടി രൂപ
2) മൈലം പഞ്ചായത്ത് കളിസ്ഥലം -2 കോടി
3) കോട്ടാത്തല തേവർ ചിറ നവീകരണം - 89 ലക്ഷം
4)ചെമ്പൻപൊയ്ക ജംഗ്ഷനിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് - 3.11 ലക്ഷം
5) ഇഞ്ചക്കാട് കൈരളി ഗ്രന്ഥശാലയ്ക്ക് കെട്ടിടം - 17.50 ലക്ഷം (നിർമ്മാണം പൂർത്തീകരിച്ചു)
6)കോട്ടാത്തല മാർക്കറ്റ് ജംഗ്ഷൻ- ഇഞ്ചക്കാട് റോഡ് നവീകരണം - 2 കോടി
7)കാരമുകൾ തോട് സംരക്ഷണഭിത്തി നിർമ്മാണം- 3.5 ലക്ഷം (പൂർത്തീകരിച്ചു)
8)കോട്ടാത്തല കുണ്ടറക്കുന്ന് കളീലുവിള റോഡ് നവീകരണം - 47.5 ലക്ഷം
9 )ഗുരുമന്ദിരം- ചെമ്പൻപൊയ്ക ഭാഗം റോഡ് -10 ലക്ഷം
10)പുലമൺ കത്തോലിക്ക കുരിശടി- മാർത്തോമ പള്ളി ഭാഗം റോഡ്- 10 ലക്ഷം
11)റോട്ടറി ക്ളബ്ബ്- കരുണാനഗരർ ഭാഗം റോഡ്- 10 ലക്ഷം
12)തടത്തിൽ - ശാന്തിഗിരി ആശ്രമം റോഡ് - 10 ലക്ഷം
13 )ഉടയോൻകാവ് - ഗുരുമന്ദിരം റോഡ് - 10 ലക്ഷം
14)കെ.എസ്.എഫ്.ഇ മൈക്രോ ബ്രാഞ്ച് തുടങ്ങി