photo

കൊട്ടാരക്കര: കൊട്ടാരക്കരയിൽ മൂന്ന് ദിവസമായി നടന്നുവന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് സമാപനമായി. ഇന്നലെ രാവിലെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാത ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയം​ഗം ജെ.ശശികല, ആർ.എം.ലക്ഷ്മീദേവി, വി.അർച്ചനാദേവി, കെ.എൻ.മധുകുമാർ എന്നിവർ സംസാരിച്ചു. പൊതുചർച്ചയ്ക്ക് സംസ്ഥാന എക്സി.അം​ഗം വി.പി.രാജീവനും പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി ബി.സജീവും മറുപടി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.മാ​ഗി, സംസ്ഥാന എക്സി. അം​ഗങ്ങളായ ജി.കെ.ഹരികുമാർ, ടി.ആർ.മഹേഷ്, സംസ്ഥാന കമ്മിറ്റിയം​ഗങ്ങളായ ആർ.ബി.ശൈലേഷ് കുമാർ, എം.എസ്.ഷിബു എന്നിവർ സംസാരിച്ചു. പി.കെ.അശോകൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികളായി കെ.എൻ.മധുകുമാർ (പ്രസിഡന്റ്), പി.കെ.അശോകൻ, എൽ.എസ്.ജയകുമാർ, എസ്. ലതികുമാരി, ആർ.ജയശ്രീ (വൈസ് പ്രസിഡന്റ്), ബി.സജീവ് (സെക്രട്ടറി), ജി.ബാലചന്ദ്രൻ, വി.എസ്.ബൈസൽ, വി.അർച്ചനാദേവി, എസ്.സന്തോഷ് കുമാർ (ജോ. സെക്രട്ടറി), വി.കെ.ആദർശ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.