
കൊല്ലം: 18,19, 20 തീയതികളിൽ ജില്ലയിൽ നടക്കുന്ന നവകേരള സദസിന് മുന്നോടിയായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. ചിന്നക്കട റസ്റ്റ് ഹൗസിന് സമീപം മേയർ പ്രസന്ന ഏണസ്റ്റ് ഫ്ലാഗ് ഓഫ് ചെയ്തു. എം.നൗഷാദ് എം.എൽ.എ, കായിക താരങ്ങൾ, കായിക അസോസിയേഷനുകൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം ബീച്ചിൽ കബഡി, യോഗ, സൂംബ ഡാൻസ്, ഡെമോ എന്നിവ സംഘടിപ്പിച്ചു. ബീച്ചിൽ നടന്ന സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്.ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ എക്സി. അംഗങ്ങളായ രാധാകൃഷ്ണൻ, എൽ.അനിൽ, ക്യു.എ.സി സെക്രട്ടറി രാജ്‌മോഹൻ എന്നിവർ സംസാരിച്ചു. സനോഫർ, എ.കെ.സവാദ്, ടോണി, സുരേഷ്, സിനോ, ആരതി, ജയ, എം.സജീവ്, ജിത്തു, ടി.പി.അഭിമന്യു. ചന്ദു, മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.