കൊട്ടാരക്കര: വെണ്ടാർ ശ്രീവിദ്യാധിരാജ മോഡൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് ടീച്ചർ എഡ്യുക്കേഷനിലെ ഡി.എൽ.എഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എസ്.വി.എം അസിയോണയർ ഫെസ്റ്റ് വേറിട്ട അനുഭവമായി. വ്യത്യസ്തയിനം കാർഷിക വിഭവങ്ങളുടെ പുഴുക്കും നാടൻ ചമ്മന്തിയും ഇലയപ്പം മുതൽ പായസംവരെയുള്ള വിവിധ വിഭവങ്ങളടങ്ങിയ ഭക്ഷ്യമേളയായിരുന്നു കൂടുതൽ ഹൃദ്യം. മേളയിൽ പങ്കെടുക്കുന്നവർക്കെല്ലാം വയർ നിറയെ കഴിക്കാനുള്ള സൗകര്യവുമൊരുക്കി. ഫുഡ് ഫെസ്റ്റ്, ഡിജിറ്റൽ, ലാംഗ്വേജ്, സയൻസ്-സോഷ്യൽ, ആർട്ട് വർക്ക്, മാത്സ് ഫെസ്റ്റുകളും ഫ്ളവർ ഷോയും ഫൺ ഏരിയയും അടങ്ങുന്നതായിരുന്നു അസിയോണയർ ഫെസ്റ്റ്. സദാനന്ദപുരം എഫ്.എസ്.ആർ.എസ് ഹെഡ് ഡോ.എം.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.വി.ശ്രീജ അദ്ധ്യക്ഷനായി. മാനേജർ ഗൗതം കൃഷ്ണ, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, കോട്ടാത്തല ശ്രീകുമാർ, എ.ഹരികൃഷ്ണൻ, ഡോ.പി.ലാലാമണി, എം.അഞ്ജലി, ലക്ഷ്മി വിജയൻ എന്നിവർ സംസാരിച്ചു.