photo-
ശൂരനാട് വടക്ക് പുലിക്കുളം പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമത്തിന്റെ നൂറാം ദിനത്തിൽ നടത്തിയ സാമൂഹിക നീതി സംഗമം സി.ആർ .മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് പുലിക്കുളം പട്ടികജാതി കോളനിയിലെ പൊലീസ് അതിക്രമണത്തിന്റെ നൂറാം ദിനത്തിൽ പുലികുളം പട്ടികജാതി കോളനിയിൽ വച്ച് സാമൂഹിക നീതി സംഗമം നടത്തി. സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് പാലത്തുംപാടൻ അദ്ധ്യക്ഷനായി. ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ , ബി.ജെ.പി പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് ബബിൻ ദേവ് , വെൽഫെയർ പാർട്ടി അംഗം കബീർ,ഗോപാലകൃഷ്ണൻ മേലോട്, സുനിൽ കെ.പാറയിൽ, ചന്ദ്ര ബോസ് , സുഭാഷ് കല്ലട, അനിൽ പൂയപ്പള്ളി,സുഭാഷ് നാഗ , മുരളി നാഗ ,ലതികാബാലകൃഷ്ണൻ , ശ്രീകല ,

കോമളൻ എന്നിവർ സംസാരിച്ചു.