
കൊല്ലം: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റ ഇവാലുവേഷന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിലെ അഡൾട്ട് എഡ്യൂക്കേഷൻ സീനിയർ കൺസൾട്ടന്റ് ഡോ.കുൾദീപ് കുമാർ ആദിച്ചനല്ലൂർ,തൃക്കോവിൽവട്ടം ,നെടുമ്പന ഇളമ്പള്ളുർ ഗ്രാമപഞ്ചായത്ത് പരീക്ഷാകേന്ദ്രങ്ങൾ സന്ദർശിച്ചു.തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.തുടർന്ന് പുനുക്കന്നൂർ ദേശസേവിനി ഗ്രന്ഥശാല യിൽ പ്രവർത്തിക്കുന്ന വികസന വിദ്യാ കേന്ദ്രത്തിലെ പഠിതാക്കളുമായി സംവദിച്ചു. സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ.എ.ജി.ഒലീന, അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ, ജില്ലാ കോഓർഡിനേറ്റർ ഡോ.പി.മുരുകദാസ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളി കൃഷ്ണൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീജ, ലൈബ്രറി സെക്രട്ടറി എസ്. മണികണ്ഠൻ പിള്ള, ലൈബ്രറി കമ്മിറ്റി അംഗം സി.ശശികുമാർ, പ്രേരക് എൽ.ഷീബ എന്നിവർ പങ്കെടുത്തു.