photo
കേരള സർവകലാശാലാ സെനറ്റ് മെമ്പറായി കേരള ഗവർണർ നാമനിർദ്ദേശം നൽകിയ പി.എസ്. ഗോപകുമാറിനെ പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഭരണസമിതി സ്വീകരിക്കുന്നു

പോരുവഴി: കേരള സർവകലാശാലാ സെനറ്റ് മെമ്പറായി കേരള ഗവർണർ നാമനിർദേശം ചെയ്ത പോരുവഴി പെരുവിരുത്തി മലനട ദേവസ്വം ഭരണസമിതിയംഗം പി.എസ്.ഗോപകുമാറിന് മലനട സന്നിധാനത്തു വച്ച് ദേവസ്വം ഭരണസമിതി സ്വീകരണം നൽകി. ദേവസ്വം പ്രസിഡന്റ് കെ .രവി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ദേവസ്വം സെക്രട്ടറി ആർ.രജനീഷ് ഉപഹാരം നൽകി. ഊരാളി ആർ.കൃഷ്ണൻ, ദേവസ്വം ഖജാൻജി സി. അജയകുമാർ, ഭരണ സമിതിയംഗങ്ങളായ അജീഷ് നാട്ടുവയൽ, നിഖിൽ മനോഹർ, പി ..രാജേന്ദ്രൻ പിള്ള, എം രാജീവ്, രതീഷ് കുമാർ ,സി .എസ് .ശിവൻകുട്ടി, ടി.രാധാകൃഷ്ണപിള്ള, നിതിൻ പ്രകാശ്, പത്മനാഭപിള്ള ,ബൈജു മാധവൻ, പ്രസന്നൻ പാലത്തുണ്ടിൽ, ഗ്രാമ പഞ്ചായത്തംഗം ആർ. രാജേഷ്, ക്ഷേത്രം ജീവനക്കാർ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.