
ഓച്ചിറ: കൊറ്റമ്പള്ളി മഞ്ഞിപ്പുഴ വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെയും പങ്കജാക്ഷിഅമ്മയുടെയും മകൻ മഞ്ഞിപ്പുഴ വിശ്വനാഥ പിള്ള (56, വിമുക്തഭടൻ) നിര്യാതനായി. സി.പി.എം ഓച്ചിറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറിയും പേരൂർ മാധവൻ പിള്ള സ്മാരക ഗ്രന്ഥശാല പ്രസിഡന്റുമായിരുന്നു. ഭാര്യ: പരേതയായ ലേഖ. മക്കൾ: ഭാഗ്യ, പരേതനായ ഹരിഗോവിന്ദ്.