ശാസ്താംകോട്ട: തടാക തീരത്ത് അനധികൃതമായി റോഡ് നിർമ്മിക്കുന്നതായി പരാതി. രാജഗിരി ഭാഗത്താണ് കഴിഞ്ഞ ദിവസങ്ങളായി റോഡ് നിർമ്മിക്കുന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കിലോമീറ്ററുകളോളം റോഡ് നിർമ്മിച്ചിട്ടുണ്ട്. അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്ന ചിലരാണ് ഇതിന്റെ പിന്നിലെന്നാണ് ആക്ഷേപം. തടാകത്തിൽ നിന്ന് 50 മീറ്ററിനുള്ളിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുതെന്ന നിയമം നിലനിൽക്കെയാണ് തടാക തീരത്തെ കുന്നുകൾ വരെ ഇടിച്ച് നിരപ്പാക്കി റോഡ് നിർമ്മിക്കുന്നത്. അവധി ദിവസങ്ങൾ നോക്കിയാണ് നിർമ്മാണം നടക്കുന്നത് എന്നതിനാൽ ഉദ്യോഗസ്ഥർ ആരും ഇത് അറിഞ്ഞിട്ടില്ല.