അഞ്ചൽ: ഏരൂർ അലയമൺ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് വനിതാ സമാജങ്ങളുടെയും വനിതാ സ്വയം സഹായ സംഘങ്ങളുടെയും ഭാരവാഹികളുടെ യോഗം ആലഞ്ചേരി കരയോഗ മന്ദിരത്തിൽ ചേർന്നു. സി.ജി.രാധാമണിയമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പത്തനാപുരം താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ സെക്രട്ടറി ജി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 12ന് വിളംബര ഘോഷയാത്ര നടത്തുവാൻ തീരുമാനിച്ചു.11 കരയോഗങ്ങളിൽ നിന്നും 10 വനിതാ സമാജത്തിൽ നിന്നും 29 സ്വയം സഹായ സംഘങ്ങളിൽ നിന്നുമായി 500 ഓളം വാഹനങ്ങളാണ് വിളംബര ഘോഷയാത്രക്കായി ഒരുങ്ങുന്നത്. വനിതാ സമാജങ്ങളും വനിതാ സ്വയം സഹായ സംഘങ്ങളും ചേർന്ന് സമാഹരിച്ച അര ലക്ഷം രൂപ എസ്.എച്ച്.ജി. മേഖലാ കോർഡിനേറ്റർ സി.ജി.രാധാമണി അമ്മയും വനിതാ യൂണിയൻ ഭരണ സമിതി അംഗം പാർവ്വതി നായരും ചേർന്ന് സംഘാടക സമിതി ചെയർമാൻ അനീഷ് കെ അയിലറ ജനറൽ കൺവീനർ ബി.ഒ.ചന്ദ്രമോഹൻ എന്നിവർക്കു കൈമാറി. സംഘാടക സമിതി സെക്രട്ടറി ജി.ബാലചന്ദ്രൻ പിളള, മീഡിയ സെൽ കൺവീനർ എം.മനോജ്‌ , അലയമൺ വനിതാ സമാജം വൈസ്: പ്രസിഡന്റ് ശ്രീകല എന്നിവർ സംസാരിച്ചു.