magazine
കരുനാഗപ്പള്ളി നാടകശാലയിൽ നടന്ന ചടങ്ങിൽ റെജി ഫോട്ടോ പാർക്കിനെ ജില്ലാ പഞ്ചായത്തംഗം അഡ്വ.സുധീഷ് കുമാർ ആദരിക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി നാടകശാലയിൽ മാഗസിൻ പ്രകാശനം, ആദരവ്, ഭക്ഷ്യക്കിറ്റ് വിതരണം എന്നീ ചടങ്ങുകൾ നടന്നു. ജില്ലാ പഞ്ചായത്തംഗം അഡ്വ.സുധീഷ് കുമാർ ശശിധരൻ അനിയൻസിന് മാഗസിൻ നൽകി പ്രകാശനം നിർവഹിച്ചു. കെൽട്രോൺ സിറാമിക്സ് ഡയറക്ടർ ബോർഡ് അംഗമായി നിയോഗിക്കപ്പെട്ട കരുനാഗപ്പള്ളി നഗരസഭാ കൗൺസിലർ റെജി ഫോട്ടോപാർക്കിനെ ആദരിച്ചു. സജീവ് മാമ്പറ അദ്ധ്യക്ഷനായി. ഭക്ഷ്യക്കിറ്റ് വിതരണം ശശിധരൻ അനിയൻസ് ഉദ്ഘാടനം ചെയ്തു. ചടങ്ങുകൾക്ക് മുന്നോടിയായി നടന്ന കവിയരങ്ങ് കൊല്ലം ശേഖർ ഉദ്ഘാടനം ചെയ്തു.ഡി.മുരളീധരൻ അദ്ധ്യക്ഷനായി. പ്രമുഖ കവികൾ കവിത ചൊല്ലി. ഡോ. പി.ബി.രാജൻ, നവാസ്
കമ്പിക്കീഴിൽ, ഡോ. നീമാപത്മാകരൻ, സിന്ധു സുരേന്ദ്രൻ, സീനാരവി, ഫാത്തിമ താജുദ്ദീൻ, യശോധരൻ പിള്ള, അനിൽ കാട്ടുംപുറത്ത്, കെ.കെ.മണി, സീനത്ത് ബഷീർ എന്നിവർ സംസാരിച്ചു.നാടകശാലാ ഡയറ്റക്ടർ കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി സ്വാഗതവും രത്നമ്മ ബ്രഹ്മമുഹൂർത്തം നന്ദിയും പറഞ്ഞു.