കടയ്ക്കൽ: നവകേരളസദസ് ചടയമംഗലം മണ്ഡലം സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു .കടയ്ക്കൽ ടൗണിൽ നടന്ന യോഗത്തിൽ സംഘാടക സമിതി വൈസ് ചെയർമാൻ എസ്.ബുഹാരി അദ്ധ്യക്ഷനായി. കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ്‌കുമാർ സ്വാഗതം പറഞ്ഞു. കിംസാറ്റ് ഹോസ്പിറ്റൽ ചെയർമാൻ എസ്. വി ക്രമൻ,സംഘാടക സമിതി വൈസ് ചെയർമാൻ എം.നസീർ, ജനയുഗം യൂണിറ്റ് മാനേജർ സി .ആർ. ജോസ് പ്രകാശ് , സി .പി. എം ഏരിയാ കമ്മിറ്റിയംഗങ്ങളായ വി.സുബ്ബലാൽ,സി. ദീപു , ആർ.എസ്. ബിജു, തുടയ
ന്നൂർ എസ്.സി.ബി പ്രസിഡന്റ് ജെ.സി. അനിൽ, ബ്ലോക്ക് പഞ്ചായത്തംഗം സുധിൻ,കടയ്ക്കൽ എസ്. സി. ബി വൈസ് പ്രസിഡന്റ് പി. പ്രതാപൻ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ സുന്ദരേശൻ,നോഡൽ ഓഫീസർ വിമൽ ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 20ന് കടയ്ക്കൽ ദേവീ ക്ഷേത്രപ്പറമ്പിലാണ് നവകേരള സദസ് നടക്കുന്നത്.
നവകേരളസദസ് ചടയമംഗലം മണ്ഡലം
സംഘാടകസമിതി ഓഫീസ് ബ്ലോക്ക് പഞ്ചാ
യത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്
ഘാടനം ചെയ്യുന്നു