കൊല്ലം: മത്സ്യബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടെ ബോട്ടിൽ നിന്ന് വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി. ശക്തികുളങ്ങര പുളിവിളത്തറയിൽ ജോൺസമെയാണ് (40) കാണാതായത്.
കഴിഞ്ഞ ദിവസമാണ് അരവിള സ്വദേശിയുടെ ബോട്ടിൽ ജോൺസൺ ഉൾപ്പെടെയുള്ള ഒൻപത് പേർ കടലിൽ പോയത്. ഇന്നലെ ഉച്ചയ്ക്ക് തിരികെ കരയിലേക്ക് വരും വഴി തങ്കശേരിയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ ഉച്ചയോടെയാണ് ജോൺസൺ ബോട്ടിൽ നിന്ന് കടലിലേയ്ക്ക് വീണത്. ഉടൻ തന്നെ വിവരം കോസ്റ്റൽ പൊലീസിൽ അറിയിക്കുകയും സ്ഥലത്ത് തെരച്ചിൽ നടത്തുകയും ചെയ്തു.
കോസ്റ്റൽ പൊലീസും മറ്റ് മത്സ്യത്തൊഴിലാളികളും ചേർന്ന് ഇന്നലെ വൈകിട്ട് വരെ തെരഞ്ഞെങ്കിലും ജോൺസനെ കണ്ടത്താനായില്ല. ഇന്ന് രാവിലെ തെരച്ചി ൽ പുനരാരംഭിക്കുമെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു.