a
നവകേരള സദസിന്റെ ചവറ സ്വാഗതസംഘം ഓഫീസ് ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചവറ : നവകേരള സദസിന്റെ ഭാഗമായി ചവറ നിയോജകമണ്ഡലത്തിലെ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന് വരുന്നു. നവകേരള സദസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിന് ടൈറ്റാനിയം ഗ്രൗണ്ടിൽ സ്വാഗതസംഘം ഓഫീസ് തുറന്നു. ഉദ്ഘാടനം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, ജില്ലാ ടൗൺപ്ലാനർ ശാരി, കെ.എം.എം.എൽ എം.ഡി ജെ.ചന്ദ്രബോസ് വിവിധനേതാക്കൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.