അഞ്ചൽ: അഞ്ചൽ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ.കെ.വി.തോമസ് കുട്ടി അദ്ധ്യക്ഷനായി. കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റീക്കാടൻ ക്രിസ്മസ് സന്ദേശം നൽകി. അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ മാനേജർ ഫാ.ബോവസ് മാത്യു, പുനലൂർ സബ് റീജിയൻ ചെയർമാൻ സക്കറിയാ വർഗ്ഗീസ്, ഡോ.എബ്രഹാം മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ അംബികാകുമാരി, ഏരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടി. അജയൻ, മറ്റ് ജനപ്രതിനിധികളായ തോയിത്തല മോഹനൻ, സക്കീർ ഹുസൈൻ, ഡി.സി.സി സെക്രട്ടറി ഏരൂർ സുഭാഷ്, അഡ്വ.സൈമൺ അലക്സ്, അനീഷ് കെ.അയിലറ, വെഞ്ചേമ്പ് മോഹൻദാസ്, അഞ്ചൽ ദേവരാജൻ, ഫാ.ജോബ് എം.കോശി, അനിൽ എബ്രഹാം, വൈ.ചാക്കോച്ചൻ, കെ.എ.ജോൺ തുടങ്ങിയവർ സംസാരിച്ചു. ബാബു തടത്തിൽ രചിച്ച 'ഇനി ജ്യോത്സനാമേരി ഉറങ്ങട്ടെ' എന്ന നോവലിന്റെ പ്രകാശനം ആദ്യ പ്രതി ഡോ.കെ.വി. തോമസ് കുട്ടിക്ക് നൽകികൊണ്ട് ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് നിർവഹിച്ചു. അഞ്ചൽ സെന്റ് മേരീസ് മലങ്കാര കത്തോലിക്കാ പള്ളി, സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി, സെന്റ് ജോസഫ് നഴ്സിംഗ് കോളേജ്, ചണ്ണപ്പേട്ട ബഥനി മർത്തോമ്മാ പള്ളി, അഞ്ചൽ സെന്റ് ജോൺസ് സ്കൂൾ എന്നീ ഗായക സംഘങ്ങൾ കരോൾ ഗാനങ്ങൾ ആലപിച്ചു.