കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെ കൂലി വർദ്ധനവിന് ധാരണയായി. തൊഴിലുടമ പ്രതിനിധികളും തൊഴിലാളി യൂണിയനുകളും പങ്കെടുത്ത് നടന്ന ഐ.ആർ.സി യോഗത്തിലാണ് തീരുമാനം. തൊഴിലാളികളുടെ പ്രയാസങ്ങൾ മനസിലാക്കി 23 ശതമാനം കൂലി വർദ്ധനവിനോട് യോജിക്കുന്നതായി വ്യവസായ പ്രതിനിധികൾ യോഗത്തെ അറിയിച്ചു.
കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ലേബർ കമ്മിഷണർ ഡോ. കെ.വാസുകി, അഡിഷണൽ ലേബർ കമ്മിഷണർ കെ.ശ്രീലാൽ, ആർ.ജെ.എൽ.സി കെ.വിനോദ് കുമാർ, ഡെപ്യൂട്ടി ലേബർ കമ്മിഷണർ കെ.എസ്.സിന്ധു, സി.ഐ.ടി.യു പ്രതിനിധികളായ കെ.രാജഗോപാൽ, ബി.തുളസീധരക്കുറുപ്പ്, അഡ്വ. മുരളി മടന്തക്കോട്, ബി.സുചീന്ദ്രൻ, എ.ഐ.ടി.യു.സി പ്രതിനിധികളായ അഡ്വ. ജി.ലാലു, ജി.ബാബു ഐ.എൻ.ടി.യു.സി പ്രതിനിധികളായ അഡ്വ.ശൂരനാട് എസ്.ശ്രീകുമാർ, രഘു പാണ്ഡവപുരം, യു.ടി.യു.സി പ്രതിനിധി എ.എ.അസീസ്, ബി.എം.എസ് പ്രതിനിധി ശിവജി സുദർശൻ തുടങ്ങിയവരും വിവിധ തൊഴിലുടമ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.